കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സിപിഐഎം റാലിയ്ക്കിടെ റിപ്പോര്‍ട്ടിംഗിനായെത്തിയ ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെയാണ് റാലിയ്ക്കിടെ റിപ്പോര്‍ട്ടിംഗിനായെത്തിയ മാധ്യമ പ്രവര്‍ത്തകരായ അനുമോദിനെയും അരവിന്ദിനെയും പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ പെരുമാറ്റത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായാണ് ജില്ലാ സെക്രട്ടറി പി. മോഹനനന്‍ മാസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സി പി ഐ (എം) റാലി നടക്കുന്നതിനിടയില്‍ ഏഷ്യനെറ്റിന്റെ ഫോട്ടോഗ്രാഫര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും മര്‍ദ്ദനമേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരായ അനുമോദ്, ...
Read More »Home » Tag Archives: cpim attack media persons/p mohanan master appologies