വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ സിപിഎം അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെയും പാര്‍ട്ടി അംഗം പി.സി.ബിനീഷിനെയും സസ്പെന്‍ഡ് ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി. ജയന്തന് നടത്തിയ സാമ്പത്തിക ഇടപാടുകളും മാനഭംഗക്കേസില്‍ പ്രതിയായ സാഹചര്യവും പാര്‍ട്ടിയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ജയന്തന് കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പിന്നീടു തീരുമാനിക്കും. ജയന്തന് മാനഭംഗക്കേസില്‍ പ്രതിയാണോ ഇല്ലയോ എന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. ഇക്കാര്യം പാര്‍ട്ടി ഏരിയാ ...
Read More »Home » Tag Archives: cpim-suspended-jayanthan-vadakkancheri