കോഴിക്കോട് വാണിമേല്‍ വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും. സിപിഎം ഏരിയ കമ്മിറ്റി അംഗം ടിപി കുമാരന് ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പോലീസ് 100 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും പെട്ടെന്ന് ഇറങ്ങിയതാണെന്നും പണം കരുതിയിട്ടില്ലാത്തതിനാല്‍ പിഴ കോടതിയില്‍ അടക്കാമെന്നും പറഞ്ഞു. എന്നാല്‍ പോലീസ് അത് സമ്മതിച്ചില്ല. അതുവഴി വന്ന സുഹൃത്തിനോട് പണം വാങ്ങി പിഴ അടച്ചെങ്കിലും രണ്ടു പേരെയും പോലീസ് തല്ലാനുള്ള ശ്രമം നടത്തി. ഇതോടെ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെടുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുയും ചെയ്തു. ...
Read More »