കരകൗശല വൈദഗ്ധ്യത്തിന്റെ മഹിമ അടുത്തറിയാനും വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും വഴിയൊരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള ചൊവ്വാഴ്ച കോഴിക്കോട്ടെ ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമത്തില്‍ സമാപിച്ചു. ഡിസംബര്‍ 20ന് തുടങ്ങിയ മേളയില്‍ ആയിരക്കണക്കിന് ആളുകളുടെ പ്രവാഹമായിരുന്നു സമാപന ദിവസം വരെ ഉണ്ടായിരുന്നത്. 17 ദിവസങ്ങളിലായി നീണ്ടുനിന്ന മേള അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശസ്തി പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു കോടിയോളം രൂപയുടെ കരകൗശല ഉല്പന്നങ്ങള് വിറ്റഴിഞ്ഞെന്നും സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷത്തില്‍ കവിയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മേളയുടെ വൈവിധ്യവും സംഘാടകരുടെ ഏകോപനവും സന്ദര്‍ശകരെ സര്‍ഗാലയയിലേക്ക് ഏറെ ആകര്‍ഷിച്ചു. ...
Read More »