സത്യദാസ് സി സാമ്പത്തിക രംഗത്ത് ഒട്ടേറെ ആശങ്കകള്‍ക്കിട നല്കുന്ന വാരങ്ങളാണ് കടന്നു പോയത്. കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടികളാണ് കുറച്ചൊക്കെ സാധാരണക്കാരുടെ നിത്യജീവിതത്തിലും അപ്രതീക്ഷിതമായ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത്. കള്ളപ്പണം കൂട്ടിവയ്ക്കുക എന്നത് മിക്കവാറും ടാക്സില്‍ നിന്നും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇത് ചിദ്രക്തികളുടെ ലക്ഷ്യപ്രാപ്തിക്കായും ഉപയോഗിക്കപ്പടാമെന്നുള്ളതും സത്യമാണ്. ടാക്സ് കൊടുക്കാതെ നടത്തുന്ന സമ്പാദ്യം പണമായി മാത്രമല്ല മറ്റു പല നിക്ഷേപങ്ങളായും സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളൊന്നും തന്നെ ദീര്‍ഘകാലത്തേക്ക് സുരക്ഷിതമായിരിക്കുകയില്ല എന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത് കള്ളപ്പണ ...
Read More »