അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് തടസ്സമാകുമെന്നും കേന്ദ്രം നല്കിയ വിശദീകരണത്തില്‍ പറയുന്നു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ റദ്ദാക്കിയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പൗരന്മാരെ അനുവദിക്കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണച്ചപ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജയിലിലായവരുള്‍പ്പെടെ, നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടു മാറാന്‍ കഴിയാതിരുന്നവര്‍ക്ക് ന്യായമായ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടു മാറ്റി നല്‍കണം. ഈ മാസം 17 നു മുന്‍പ് ഇക്കാര്യത്തില്‍ മറുപടി അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി ...
Read More »Tag Archives: currency-barn-india
അസാധു നോട്ടുകള്‍ വിദേശത്തേക്ക് അയച്ച് മാറ്റിയെടുക്കുന്നതായി കസ്റ്റംസ് കണ്ടെത്തി
അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകള്‍ വിദേശത്തേക്ക് അയച്ചശേഷം മാറ്റിയെടുക്കുന്നതായി കസ്റ്റംസ് വകുപ്പു കണ്ടെത്തി. പഴയ നോട്ടുകള്‍ മാറ്റാനുള്ള അവസരം ഡിസംബര്‍ 30ന് അവസാനിച്ചിരുന്നെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കിയത് മുതലെടുക്കാനാണു പുതിയ തട്ടിപ്പ്. വിദേശത്തുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ വഴി നോട്ടുകള്‍ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊറിയറില്‍ വിദേശത്തേക്ക് അയച്ച വിവിധ പാഴ്സലുകളില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപയുടെ പഴയ നോട്ടുകള്‍ പിടികൂടിയിരുന്നു. പഞ്ചാബില്‍നിന്ന് ഓസ്ട്രേലിയയിലേക്കുള്ള കൊറിയറിലും യുഎഇ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള കൊറിയറിലുമാണ് പഴയ നോട്ടുകള്‍ കണ്ടെത്തിയത്. പുസ്തകങ്ങള്‍ എന്ന ...
Read More »പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി നല്‍കിയേക്കും
നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ ഇപ്പോഴും ബാക്കിയുള്ള സാഹചര്യത്തില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിശ്ചിത തുകയുടെ നോട്ടുകള്‍ മാത്രമായിരിക്കും മാറ്റി നല്‍കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര് ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം ...
Read More »പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറാം; പരമാവധി 25,000 രൂപ
നരേന്ദ്രമോദി സര്‍ക്കാര്‍ അസാധുവാക്കിയ പഴയ നോട്ടുകള്‍ ആര്‍ബിഐ വഴി മാറിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയപരിധി അനുവദിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് വിദേശത്തുനിന്നു നാട്ടിലേക്കു വരുന്ന പ്രവാസികള്‍ക്ക് പരമാവധി 25000 രൂപ വരെയുള്ള പഴയ നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റാമെന്ന നിര്‍ദേശമുള്ളത്. വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ കൈവശമുള്ള കറന്‍സിയുടെ വിവരങ്ങള്‍ നല്‍കണം. കസ്റ്റംസ് വകുപ്പ് ഇതിനായി പ്രത്യേക ഡിക്ലറേഷന്‍ ഫോറം തയാറാക്കും.തെറ്റായ ഡിക്ലറേഷന്‍ നല്‍കുന്നവരില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കും. വിദേശവിനിമയ ചട്ടപ്രകാരം ഒരാള്‍ക്കു നാട്ടിലേക്കു കൊണ്ടുവരാന്‍ ...
Read More »