നോട്ട് അസാധുവാക്കിയിട്ട് ഇന്ന് ഒരു മാസം പിന്നിടുമ്പോള്‍ കറന്‍സി ക്ഷാമം എടിഎമ്മുകളിലും ബാങ്കുകളിലും രൂക്ഷമാണ്. നവംബർ എട്ടിന് രാത്രിയാണ് രാജ്യത്ത് 500,1000 നോട്ടുകൾ അസാധുവാക്കുകയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യത്ത് വ്യാപനം ചെയ്യുന്ന കള്ളനോട്ടുകളും കള്ളപ്പണവും തടയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. അസാധുവാക്കിയ 80 ശതമാനം നോട്ടുകളും ബാങ്കുകളിലേയ്ക്ക് തിരികെയെത്തിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നു. കള്ളപ്പണവും കള്ളനോട്ടുകളും ബാങ്കിലെത്താതെ നശിപ്പിക്കപ്പെടുമെന്ന കേന്ദ്രസർക്കാരിന്റെ പ്രതീക്ഷയാണ് ഇതോടെ തെറ്റുന്നത്. മൊത്തം കറൻസിയുടെ 86 ശതമാനമാണ് നിരോധിക്കപ്പെട്ട 1000,500 നോട്ടുകൾ. എന്നാൽ ഇതുവരെ 11.85 ...
Read More »