പശ്ചിമബംഗാളിലെ സാല്ബനി കറന്‍സി പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നത് അവസാനിപ്പിച്ചു. ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് അധികസമയം ജോലി ചെയ്യുന്നത് അവസാനിപ്പിച്ചത്. ഇതോടെ ദിവസേന 60 ലക്ഷം നോട്ടുകളുടെ അച്ചടി മുടങ്ങും. കഴിഞ്ഞ രണ്ടാഴ്ചയായി 12 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് ഇവിടുത്തെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് ഇവരില്‍ പലര്‍ക്കും പുറം വേദന, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് അധിക സമയം ജോലി ചെയ്യേണ്ടതില്ലായെന്ന് തീരുമാനിച്ചതെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു. നോട്ട് നിരോധനം വന്നതിന് ശേഷം ...
Read More »