ഡല്‍ഹിയിലുള്ള ഡിജിറ്റല്‍ എംപവര്മെന്റ്റ് ഫൗണ്ടേഷന് കോഴിക്കോട് ജില്ലയിലെ സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്ക് ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ പരിചയപ്പെടുത്താന്‍ ശില്പശാല സംഘടിപ്പിക്കുന്നു. സ്വന്തം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സമാന സ്വഭാവമുള്ള മറ്റു സംഘടനകളും വ്യക്തികളുമൊക്കെയായി സഹകരിക്കാനും ആശയങ്ങള്‍ കൈമാറാനും ഇന്റര്‍നെറ്റ് കളമൊരുക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു പ്രാഥമിക ധാരണ ഉണ്ടാക്കുകയാണ് ശില്പശാലയുടെ ഉദ്ദേശം. കലക്ടരേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 20 നു ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ശില്പശാല. ഒരു സംഘടനയില്‍ നിന്നും രണ്ടു പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ളവര് മാര്‍ച്ച് 18 നു ...
Read More »