പ്രസിദ്ധമായ ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മാതൄകയിൽ കേരളത്തിലും സാഹിത്യോത്സവം ഒരുങ്ങുന്നു. ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ കോഴിക്കോട്ടാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2016 എന്ന പേരില്‍ രാജ്യാന്തര സാഹിത്യോത്സവം. മുന്‍നിര പ്രസാധകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന ഡി സി കിഴക്കെമുറിയുടെ സ്മരണാര്‍ത്ഥമുള്ള ഡി സി കിഴക്കെമുറി ഫൗണ്ടേഷനാണ് സാഹിത്യോത്സവം ഒരുക്കുന്നത്. കോഴിക്കോട് ബീച്ച് പരിസരത്ത് (ഡിടിപിസിയുടെ സ്ഥലത്ത്) പ്രശസ്ത ശില്പിയും കൊച്ചി-മുസിരിസ് ബിനാലെ കോര്‍ഡിനേറ്ററുമായ റിയാസ് കോമു രൂപകല്പന ചെയ്യുന്ന അഞ്ച് പവലിയനുകളിലായിട്ടാണ് ‘ലിറ്റ് ഫെസ്റ്റ്’ നടക്കുക. പ്രശസ്ത കവി കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഫൗണ്ടേഷന് ...
Read More »