പത്തേമാരികളുടെയും പായ്ക്കപ്പലുകളുടെയും പ്രാചീന സ്മൃതികളുയര്ത്തുന്ന കോഴിക്കോട് നഗരം. ആട്ടവും പാട്ടും ആത്മീയാനുഭവവുമായി കണ്ണിചേര്‍ക്കപ്പെട്ട ഒരു കാലഘട്ടം. കഠിനവും ക്ലേശകരവുമായി ജീവിതം അതിന്റെ വിശ്രാന്തി കണ്ടെത്തിയ രാത്രിജീവിതക്കൂട്ടായ്മകള്. സാധാരണക്കാരന് സ്വന്തം കവിതയും താളക്രമവും കണ്ടെടുത്തതിന്റെ ചരിത്രം. ദിവ്യമായ ഒരു ഭാഷാശാസ്ത്രത്തിന്റെ രൂപപ്പെടല്‍. ഒരു മൂവന്തിയോ അപരാഹ്നമോ തീര്‍ത്ത ചരിത്രപരമായ സംഗീതത്തിന്റെ വിളക്കുമാടങ്ങള്‍. മലബാറിന്റെ സാമൂഹ്യജീവിതത്തിന്റെ കസവും ഞൊറിയും പണിത മാപ്പിളജീവിതത്തിന്റെ ചെരാതുകള്‍.. ഇങ്ങിനെയെല്ലാം മലബാറിന്റെ അറുപതുകള്‍ സാന്ദ്രീകരിച്ച പാട്ടനുഭവത്തിന്റെ പ്രതിനിധിയാണു ദര്‍ബ. ദര്‍ബ മൊയ്തീന് കോയ. പച്ചയില്‍ പച്ചയായ മനുഷ്യന്റെ കഥ ഈ പാട്ടുകാരനില്‍ നിങ്ങള്‍ക്കനുഭവിക്കാം. ...
Read More »