ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ ആയിരുന്നു.’ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മാവോയിസ്റ്റുകൾ എന്ന് എം. ബി. രാജേഷ് മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടികളോടുള്ള പ്രതികരണങ്ങളുടെ ഒരു പൊതുസ്വഭാവം അവരെ ആദർശാത്മക വിപ്ലവകാരികളും നിഷ്കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. എന്താണ് വസ്തുത? ‘തോക്കേന്തിയ ഗാന്ധിയന്മാ’രാണോ മാവോയിസ്റ്റുകൾ? പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച് 2004ൽ ഉണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ...
Read More »