മാധ്യമ പ്രവർത്തനം തുടങ്ങുന്ന കാലത്ത്, ഇന്റെൺഷിപ്പിൽ തുടങ്ങി പിന്നീട് കരാറുകാരനായി ദേശാഭിമാനിയിൽ പണി പഠിച്ചു തുടങ്ങിയ കാലം. വാസുവേട്ടനും (ഐ വാസുദേവൻ) യുസിയും (യു സി ബാലകൄഷ്ണൻ) അബ്ബാസിക്കയും (കെ എം അബ്ബാസ്) അബൂബക്കർക്കയും (പി പി അബൂബക്കർ) മോഹനേട്ടനും (കെ എം മോഹൻദാസ്) രഘുവേട്ടനും (എം രഘുനാഥ്) രഞ്ജിത്ത് ഏട്ടനും (ആർ രഞ്ജിത്) ഒക്കെ പറഞ്ഞാണ് അബ്ദുക്കയെ അറിയുന്നത്. അന്ന് കൊച്ചിയിലായിരുന്നു അബ്ദുക്ക. കേട്ട കഥകളിലൂടെയാണ് ആദ്യം അബ്ദുക്കയുടെ രൂപം മനസിലെത്തുന്നത്.പിന്നീടു ഒരു ദിവസം നേരിട്ട് കണ്ടു. ബഹുമാനവും പേടിയും ആരാധനയും ഒക്കെ ഒരുമിച്ചു ഇരച്ചെത്തിയ നിമിഷങ്ങൾ. ദൂരെ ...
Read More »