എട്ടാം വയസ്സില്‍ അണിഞ്ഞ ചിലമ്പ് 75ാം വയസ്സിലും ദാറൂട്ടി പണിക്കറുടെ കാലുകളില്‍ നിന്നും കിലുങ്ങുകയാണ്. കാലമെത്ര കഴിഞ്ഞിട്ടും പിഴക്കാത്ത താളവും തെറ്റാത്ത അനുഷ്ഠാനവും ആരാധനാമൂര്ത്തികളിലുള്ള അടിയുറച്ച വിശ്വാസവുമാണ് ദാറൂട്ടി പണിക്കര്‍ എന്ന കോലധാരിയുടെ സമ്പാദ്യം. 75ാം വയസിലും വിശ്രമമില്ലാതെ കാവുകളിലും ക്ഷേത്രസന്നിധികളിലും തെയ്യമായി നിറഞ്ഞാടുകയാണ്. എട്ടാം വയസില്‍ ആടിവേടനായാണ് കോട്ടയം കൂവ്വപ്പാടിയിലെ എം. ദാറൂട്ടി പണിക്കര്‍ മനുഷ്യന് ദൈവമാകുന്ന മലബാറിന്റെ അനുഷ്ഠാന കലയെ തന്നിലേക്ക് ആവാഹിച്ച് തുടങ്ങിയത്. 13ാം വയസില്‍ കോട്ടയം രാജകഴകമായ ശ്രീകോലാവില് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി തെയ്യം കെട്ട് ദൈവകിതയുടെ ...
Read More »