Home » Tag Archives: dileep

Tag Archives: dileep

വിദേശത്ത് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപിന്റെ ഹര്‍ജി

ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി.തന്റെ കടയുടെ ഉദ്ഘാടനത്തിന് വിദേശത്തു പോകാന്‍ പാസ്സപോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഹര്‍ജിയില്‍ ഇല്ല. ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ ഇളവ് നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പാസ്‌പോര്‍ട്ട്. ഇത് തിരിച്ച് കിട്ടണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. വിദേശത്ത് പോവാന്‍ ഏതൊക്കെ ദിവസങ്ങളിലാണ് അനുമതി വേണ്ടതന്ന ...

Read More »

ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം

ടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്നും ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും തുടര്‍ന്ന് കുറ്റപത്രത്തിന്റെ പൂര്‍ണരൂപം കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ വലച്ചിരുന്നു. കേസിലെ മുഖ്യ സാക്ഷിയായിരുന്ന ലക്ഷ്യയിലെ ജീവനക്കാരന്‍ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ലക്ഷ്യയില്‍ ...

Read More »

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ പൊലീസ് കോടതിയില്‍ ഹാജരാക്കുന്നത്. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഞ്ചാം തവണയാണ് ദിലീപ് കോടതിക്ക് മുന്നില്‍ ജാമ്യം തേടുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.

Read More »

ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിലേക്ക്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം, ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാംതവണയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തേ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കിലെടുത്തായിരുന്നു അത്. 90 ...

Read More »

കാവ്യാ മാധവനും മീനാക്ഷിയും ആലുവാ ജയിലിലെത്തി ദിലീപിനെ കണ്ടു

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ദിലീപിനെ കാണാനെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ആലുവ സബ്ജയിലിലെ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. കേസിൽ ഏറെ വിവാദമായ ‘മാഡ’ത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാവ്യാ മാധവൻ പ്രതികരിച്ചില്ല. . കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി, തന്റെ ‘മാഡം’ കാവ്യാ മാധവൻ ആണെന്ന് ...

Read More »

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തണം. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ല. സരോജം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ രംഗത്തെത്തിയത്. മകന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി കൈമാറി. തനിക്കെതിരായി പി.സി.ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് ...

Read More »