നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ആകെ 11 പ്രതികളുളള അന്തിമ റിപ്പോർട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി ...
Read More »Tag Archives: dileep-actor
ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജയില്‍ വകുപ്പ്
ആലുവ ജയിലില്‍ ഇനി ‘സിനിമാക്കാരായ’ സന്ദര്‍ശകരെ അനുവദിക്കില്ല. അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും. ഇന്ന് ...
Read More »ദിലീപ് അനുകൂല പ്രചാരണം: കൊച്ചിയിലെ പ്രചാരണ ഏജന്‍സിക്കെതിരെ പൊലീസ് നടപടിക്ക് സാധ്യത
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന് ദിലീപിനായി സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരണം നടത്തുന്ന പബ്ലിക്ക് റിലേഷന്‍ സ്ഥാപനത്തിനെതിരെ പൊലീസ് നടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടിയതായാണ് സൂചന. പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. കേരളത്തില്‍ ആദ്യമായിട്ടാണ് കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ക്രിമിനല്‍ കേസിലെ പ്രതിക്ക് അനുകൂലമായ തരംഗം ഉണ്ടാക്കാന്‍ സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രചാരണചുമതല വഹിക്കുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിനായി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായ ഈ ...
Read More »