Home » Tag Archives: dileep-case

Tag Archives: dileep-case

നടിയെ ആക്രമിച്ച കേസ്; മുഖ്യ സാക്ഷി മൊഴിമാറ്റി. പുതിയ മൊഴി ദിലീപിന് അനുകൂലം

നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. കേസിലെ പ്രതി സുനിൽകുമാർ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്. ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. എന്നാൽ മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More »

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. നടി ആക്രമിക്കപ്പെട്ട് എട്ടു മാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മജിസ്‌ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസം തന്നെ പ്രത്യേക ...

Read More »

ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ല: ഡിജിപി

ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യം. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ലെന്നും ഡിജിപി പറഞ്ഞു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു. ആരാധകര്‍ ലഡു ...

Read More »

ദിലീപിന്റെ ജാമ്യാപേക്ഷ നാലാം തവണയും തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാലാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ ഹൈക്കോടതി രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി പറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഇതേ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്നുണ്ടാകും. കേസില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ കേസില്‍ നാദിര്‍ഷയ്ക്കും കാവ്യയ്ക്കുെമതിരായ അന്വേഷണം ...

Read More »

ദിലീപിന് ജാമ്യമില്ല; റിമാന്‍ഡില്‍ തുടരും; കൃത്യമായ തെളിവുണ്ടെന്ന് ഹൈക്കോടതി

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. സംഭവത്തിന്റെ സൂത്രധാരൻ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസിൽ പ്രധാന തെളിവായ ദൃശ്യം പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ട്. അന്വേഷണം ...

Read More »

തെളിവെടുപ്പിനായി ദിലീപിനെ കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചു കൂകി വിളിച്ച് ജനക്കൂട്ടം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമൊത്ത് കൊച്ചിയിലും തെളിവെടുപ്പ്. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോള്‍ കൂവലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ഈ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയിലാണ് ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ...

Read More »