നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാൻഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. റിമാൻഡ് കാലാവധി അവസാനിച്ചതിനേത്തുടർന്ന് ദിലീപിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ റിമാൻഡ് നീട്ടുന്നത്. അതിനിടെ, ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് ...
Read More »