കോഴിക്കോട്: നവമാധ്യമങ്ങളുടെ മാളത്തില്‍ നിന്നും ഡിങ്കമത വിശ്വാസികള്‍ പൊതുസമൂഹത്തിലേക്ക് ഒത്തുചേരുന്നു. സൈബര്‍ ലോകത്തെ കൂട്ടായ്മയില്‍ മാത്രം ആശയപ്രചരണം നടത്തിയിരുന്ന ഡിങ്കോയിസ്റ്റുകളാണ് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തും സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളിലും ഒത്തുചേരുന്നത്. മാര്‍ച്ച് 20 വൈകുന്നേരമാണ് വിവിധ പരിപാടികളോടെ ഡിങ്കമത മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 20 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. പ്രാര്‍ത്ഥന, ആമുഖം, കപ്പപ്പാട്ട്, ജീവന്റെ ഉല്പത്തി, ഡിങ്കോപനിഷത്ത് വ്യാഖ്യാനം, ചക്കയേറ്, നയപ്രഖ്യാപന, അവകാശ സമരം തുടങ്ങിയ പരിപാടികള്‍ക്കൊപ്പം ഒരു സര്‍പ്രൈസ് പരിപാടിയും ഡിങ്കമത മഹാസമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മാളത്തിലേക്ക് ...
Read More »Home » Tag Archives: dinkamatha maha sammelanam/manachira/ dinkoyists