കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു.നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. രണ്ടു പേരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുടുംബങ്ങളിലാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിശദീകരണം. ഇതേ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാര്‍ഡുകളിലായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത ഇരുനൂറിലധികം കുട്ടികളുടെ ലിസ്റ്റു തയാറാക്കിയിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് കുത്തിവെപ്പ് സ്വീകരിക്കാത്ത കുട്ടികളുടെ വിവരം ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് . അതിനിടെ ...
Read More »