വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കോര്പറേഷന്. കോര്പറേഷന് ഓഫിസില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ഇത്തരം പരാതികള്‍ സമര്‍പ്പിക്കാമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ് പറഞ്ഞു. ഇതിന്മേല് ആരോഗ്യ വിഭാഗം എന്നു രേഖപ്പെടുത്തണം.ലഭിക്കുന്ന പരാതികളില്‍ യഥാസമയം പരിശോധന നടത്തി ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമേ പരാതികള്‍ ഫോണില്‍ സ്വീകരിച്ചു യഥാസമയം നടപടി എടുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും ആലോചിക്കുന്നുണ്ടെന്നും ചെയര്മാന് പറഞ്ഞു.
Read More »