നാടും നഗരവും പനിച്ചുവിറയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസില്‍. മലയോര മേഖലയില്‍ ഡിഫ്തീരിയ, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ പടര്‍ന്നുപിടിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ഇന്നലെ മുക്കം സിഎച്ച്സിയില് 300 ഓളം രോഗികള്‍ പരിശോധനയ്ക്കായി കാത്തുനില്ക്കുമ്പോള് മുങ്ങിയ ഡോക്ടറെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ആറോളം ഡോക്ടര്‍മാരുള്ള മുക്കത്ത് ഇന്നലെ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 300ല്‍പരം രോഗികളും ഇവിടെ ചികിത്സയ്ക്കായെത്തിയിരുന്നു. രാവിലെ ഏതാനും രോഗികളെ പരിശോധിച്ചശേഷം ഒരു ഡോക്ടര്‍ മെല്ലെ ഇറങ്ങിപ്പോയി. ...
Read More »