2017 മലയാള സിനിമയില്‍ അവശേഷിപ്പിച്ചത് എന്തൊക്കെയെന്നൊരു കണക്കെടുപ്പ്. രാജു വിളയിൽ എഴുതുന്നു. ‘കാട് പൂക്കുന്ന നേരം’ എന്ന ഡോ. ബിജുവിന്റെ സിനിമയോടെ 2017 തുടങ്ങിയപ്പോള്‍ സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സും പൂത്തിരിക്കണം. എന്നാല്‍ 132 സിനിമകളിറങ്ങിയ (മൂന്ന് ദിവസം കൂടുമ്പോള്‍ ഒന്ന്) പോയവര്‍ഷം ബാക്കിവച്ചത് പതിവുപോലെ നിരാശമാത്രം. എങ്കിലും ചില വെളിച്ചങ്ങള്‍, ധീരമായ പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയമാകുന്ന ദളിത് ജീവിതം യഥാതഥമായി വരച്ചിടാനാണ് ഡോ. ബിജു തന്റെ ചിത്രത്തിലൂടെ ശ്രമിച്ചത്. ആരെയും തീവ്രവാദിയാക്കാന്‍ കഴിയുകയും തീവ്രവാദിക്കുമേല് എന്തു കുറ്റവും ആരോപിക്കാനാവുകയും ചെയ്യുന്ന ...
Read More »