കോഴിക്കോടിന്റെ അരങ്ങുകളെ നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് ജ്വലിപ്പിച്ച നടനെ കാലം നാടകസദസ്സിലെ സഹൃദയനായ പ്രേക്ഷകനാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ സുധാകരേട്ടനുമായി അടുക്കുന്നത്. ഓരോ വേദികളിലും തോള്‍സഞ്ചിയും തൊപ്പിയും വെച്ച് അവസാനം വരെ കാഴ്ചക്കാരനായിരുന്ന് മടങ്ങുമ്പോള്‍ സുധാകരേട്ടന് കണ്ടാലുടന്‍ പറയും, ‘ശാന്താ എനിക്ക് വേണ്ടി ഒരു നാടകമെഴുത്, എനിക്ക് അഭിനയിയ്ക്കണം…. ഇപ്പോള്‍ ആരും വിളിക്കാറില്ല… പ്രായമായില്ലേ, ഓര്‍മ്മയൊന്നും ഇല്ല…. കാണുമ്പോള്‍ എല്ലാം വീണ്ടും ഓര്‍മ്മിപ്പിയ്ക്കും ‘ശാന്താ’ നീ എന്നെ വെച്ചൊരു നാടകം ചെയ്യടാ…..അതിനിടയ്ക്ക് എന്റെ ഒരനുഭവം പറയാതെ വയ്യ….. കോഴിക്കോടന്‍ നാടകലഹരിയുടെ ഏതോ രാവില്‍ ...
Read More »Home » Tag Archives: drama actor sudhakaran/santhakumar writeup