കോഴിക്കോട്:അതിര്‍ത്തികളില്‍ സംഘര്‍ഷം പുകയുന്ന കാലത്ത് അതിര്‍ത്തികളില്ലാത്ത സ്നേഹത്തെ കുറിച്ച് പറയുകയാണ് രാധാകൃഷ്ണന് പേരാമ്പ്രയുടെ രചനയില്‍ എ ശാന്തകുമാര്‍ സംവിധാനം ചെയ്ത റെഡ് അലര്‍ട്ട് എന്ന നാടകം.പി എം താജ് അനുസ്മരണ വേദിയില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് നാടകം.മെഡിക്കല്‍ കോളേജ് എന്‍.ജി.ഒ ആര്‍ട്സ് അവതരിപ്പിക്കുന്ന നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വേദിയില്‍ അവതരിപ്പിക്കുന്നത്.കാവല്‍ ജീവിതത്തിന്റെ നേര്കാഴ്ച്ച പ്രേക്ഷകന് ആസ്വദിക്കാമെന്നതിനപ്പുറം നാടകം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയമാണ് പ്രധാനം.അതിര്‍ത്തികളില്ലാത്ത ലോകത്ത് അതിര്‍ത്തികളുണ്ടാക്കി അതിന് കാവലിരിക്കുന്ന വിഢിത്തത്തെ പരോക്ഷമായി പരിഹസിക്കുകയാണ് റെഡ് അലര്‍ട്ട്.മനുഷ്യന് തീര്‍ത്ത ഭൗതിക അതിര്‍ത്തിക്കൊപ്പം ഓരോ മനസ്സിലും ...
Read More »