നാലുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് പരീക്ഷ 20 മുതല്‍ മോട്ടോര്‍വാഹനവകുപ്പ് പരിഷ്കരിക്കുന്നു. ഇതോടെ ലൈസന്‍സ് നേടല്‍ അത്ര എളുപ്പമാകില്ല.’എച്ച് ‘ എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ ആകൃതിയില്‍ കുത്തിവച്ച കമ്പികള്‍ക്കിടയിലൂടെ യാന്ത്രികമായി വണ്ടിയോടിച്ചാല്‍ ലൈസന്‍സ് കിട്ടുന്ന കാലം അവസാനിക്കും. നിലവില്‍ ‘എച്ച്’ മാതൃക നിര്‍മിക്കുന്നതിനായി അഞ്ച് അടിയോളം ഉയരമുള്ള കമ്പിയാണ് കുത്തിയിരുന്നത്. അത് ഇനി 75 സെന്റി മീറ്റര്‍ ഉയരമുള്ളതാക്കും.കമ്പിയുടെ നീളം കുറയുന്നതോടെ വാതിലിലൂടെ തലപുറത്തേക്കിട്ടു നോക്കിയാല്‍ കമ്പി കാണില്ല. ഇരുവശത്തുള്ളതും ഡ്രൈവര്‍ക്കു മുന്നിലുള്ളതുമായ കണ്ണാടിയില്‍ നോക്കിയാലേ വ്യക്തമായി കാണുകയുള്ളു. അതായത് കണ്ണാടി നോക്കി വണ്ടി പുറകോട്ടും ...
Read More »