ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം തന്നെ പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍. ബയോമെട്രിക് വിവരങ്ങളും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉള്പ്പെടുത്തിയിരിക്കുമെന്നതിനാല് ഇ-പാസ്പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനാകും. പാസ്പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണു ലക്ഷ്യം. വ്യാജ പാസ്പോര്‍ട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. ജര്‍മനി, ഇറ്റലി, ഘാന എന്നിവയുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും ബയോമെട്രിക് ഇ-പാസ്പോര്‍ട്ടാണുള്ളത്.
Read More »