കോഴി ഇല്ലാതെ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന വ്യാജമുട്ട മാര്‍ക്കറ്റുകളില്‍ വ്യാപകമാകുന്നു. നാടന്‍ കോഴിമുട്ടയുടെ നിറത്തിലെത്തുന്ന വ്യാജന് വിപണിയില്‍ ഡിമാന്റുണ്ടാക്കുന്നത് നാടന്‍മുട്ടയെന്ന പേരിലാണ്. ചൈനീസ് നിര്‍മ്മിത മുട്ടയെന്ന് പറയുന്ന വ്യാജന് വില കൂടുതലാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴിമുട്ടയ്ക്ക് പൊതുമാര്‍ക്കറ്റില്‍ നൂറെണ്ണത്തിന് മുന്നൂറ്റി അറുപത് രൂപയാണ് വില. ചില്ലറ വില്‍പ്പനക്കാര്‍ ഒന്നിന് നാല് രൂപ തോതിലാണ് ഈടാക്കുന്നത്. എന്നാല്‍ നാടന്‍മുട്ടയുടെ വ്യാജനായെത്തുന്ന ചൈനീസ് മുട്ടയ്ക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ വാങ്ങിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ചൈനയാണ് വ്യാജമുട്ടയുടെ ഉത്ഭവ കേന്ദ്രമെന്ന് പറയുന്നുണ്ടെങ്കിലും മറ്റു ചില രാജ്യങ്ങളിലും ...
Read More »