വേനല്‍ചൂടും തെരഞ്ഞെടുപ്പ് ചൂടും കനത്തതോടെ വിപണിയിലെ താരം ഇപ്പോള്‍ കുടയാണ്. പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടാന്‍ കുടപിടിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ വെയിലേറ്റ് വാടാതിരിക്കാനാണ് ഈ പുത്തന്‍ കുടകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുമ്പോള്‍ വെയിലിനെ വെല്ലാനും എതിരാളികളെ വെല്ലാനും കുട ആയുധമാക്കുകയാണ് പ്രവര്‍ത്തകര്‍. ഓരോ പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ പതിച്ച കളര്‍ കുടകളാണ് വിപണിയില്‍ രാഷ്ടരീയ പാര്‍ട്ടികളുടെ മനസ് കീഴടക്കി വോട്ട് തേടാനൊരുങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തൊപ്പികളും സണ്ഗാര്ഡുകളും പ്രചാരണ രംഗത്തുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ കുടകള്‍ രംഗത്തെത്തിയത്. പ്രചാരണ രംഗത്തിറങ്ങുന്ന പ്രവര്‍ത്തകര്‍ക്കു സ്ക്വാഡ് പ്രവര്‍ത്തനത്തിനും ...
Read More »