ചെങ്ങന്നൂരില്‍ ആദ്യമണിക്കൂറില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. ഏഴുമുതല്‍ ആരംഭിച്ച പോളിങില്‍ എട്ടുമണി കഴിഞ്ഞതോടെ 13% പോളിങ് രേഖപ്പെടുത്തി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തുന്നത്. മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ മണിക്കൂറില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും സമ്മതിദാനവകാശം രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് ജനങ്ങള്‍ക്കൊപ്പം അരമണിക്കൂറിലധികം ക്യൂ നിന്നാണ് വോട്ടുരേഖപ്പെടുത്തിയത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇവിടെ ...
Read More »