Home » Tag Archives: election-gujrath

Tag Archives: election-gujrath

വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; ഗുജറാത്തിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. റീപോളിങ്ങിനു കാരണമെന്തെന്നു കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം. ദലിത് നേതാവ് ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിംഗ് നടക്കുന്നത്.വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍-ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുമെന്നും കമ്മീഷന്‍ അറിയിച്ചു. ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഹാര്‍ദിക് പട്ടേലും അല്‍പേശ് ഠാക്കൂറും രംഗത്തെത്തിയിരുന്നു. അതിനിടെ, യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ...

Read More »