കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. 222 മണ്ഡലങ്ങളിലായി 2,600 സ്ഥാനാര്‍ഥികളാണു വിധി തേടുന്നത്. കര്‍ണാടകയില്‍ ആകെ 224 നിയോജക മണ്ഡലങ്ങളാണുള്ളത്. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗര മണ്ഡലത്തിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് ആര്. ആര്. നഗറിലും തെരഞ്ഞെടുപ്പ് നീട്ടിവച്ചു. ആര്.ആര്. നഗറിലെ വോട്ടെടുപ്പ് 28ന് നടക്കും. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 2.44 കോടി സ്ത്രീകളാണ്. 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്. ഇതില്‍ 12,000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തി. ...
Read More »