ഇന്നു മുതല്‍ കേരളത്തിന്റെ റോഡുകളില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്, തുടര്‍ന്നു കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും. സര്‍വീസ് വിജയകരമാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കേരളത്തിന്റെ സുസ്ഥിര വികസന സങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഇലക്ട്രിക് ബസുകള്‍. പരീക്ഷണം വിജയകരമായാല്‍ പരിസ്ഥിതി സൗഹര്ദമായ പൊതുഗതാഗത സംവിധാനം നമ്മുക്ക് സംസ്ഥാനത്ത് ഒരുക്കാനാവും. നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടും. ...
Read More »