കോഴിക്കോട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി രൂപവത്കരിച്ച ‘എന്‍െറ കൂട്’ വിപുലീകരിക്കാന്‍ നടപടി. നിലവിലെ രണ്ട് കെയര്‍ ടേക്കര്‍മാര്‍ക്ക് പുറമെ, രണ്ടുപേരെ കൂടി നിയമിച്ചു. ഇതില്‍ ഒരാള്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ഇതോടെ ഒരു കൗണ്‍സിലറുടെയും മൂന്ന് കെയര്‍ ടേക്കര്‍മാരുടെയും സേവനം ലഭ്യമാവും. നിലവില്‍ രണ്ടു പേര് മാത്രമായതിനാല്‍ രാത്രി മാത്രമേ കേന്ദ്രം പ്രവര്‍ത്തിക്കുന്നുള്ളൂ. പകല്‍ മുഴുവനായി പ്രവര്‍ത്തിക്കാന്‍ സജ്ജീകരണങ്ങള്‍ ആയിട്ടില്ലെങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അഭയം തേടിയത്തെുന്നവര്‍ക്ക് താങ്ങാവുകയാണ് ലക്ഷ്യം. ജീവിതത്തിന്‍െറ നാനാതുറകളില്‍നിന്ന് എത്തുന്നവരെ ശ്രദ്ധിക്കാനും തെരുവില്‍നിന്ന് പരമാവധി പേരെ അഭയസ്ഥാനത്ത് എത്തിക്കാനും കഴിയും. പദ്ധതിയുടെ പ്രയോജനം ...
Read More »