ഇനിമുതല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുളള അപേക്ഷാ ഫോമിനൊപ്പം ജാതി-വരുമാനം-നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കെറ്റുകള് നല്‍കേണ്ട. പകരം സ്വയം സാക്ഷ്യപ്പെടുത്തി നല്കിയാല് മതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന യോഗത്തിലാണ് വിദ്യാര്‍ഥികളെ ഏറെ വലച്ചിരുന്ന പ്രശ്നത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടത്. വില്ലേജ് ഓഫിസുകളില്‍ ജാതി-വരുമാനം-നേറ്റിവിറ്റി സര്ട്ടിഫിക്കെറ്റുകള്ക്കായി എത്തുന്നവരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ഇതുകൂടാതെ വരുമാന സര്‍ട്ടിഫിക്കെറ്റിന്റെ കാലാവധി ഒരുവര്‍ഷമായി ഉയര്‍ത്തി. നേരത്തെ ഇത് ആറുമാസമായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുളള ജാതി സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്നുവര്‍ഷത്തേക്കും നീട്ടിയിട്ടുണ്ട്. നേറ്റിവിറ്റി സര്ട്ടിഫിക്കെറ്റുകള് ഇനിമുതല്‍ ആജീവനാന്തം ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. നാളെ ഇത് ...
Read More »