മന്ത്രിബന്ധുവിന്റെ നിയമനം വിവാദമായ വ്യവസായവകുപ്പില്‍ കോഴ വാങ്ങി ഇതിനകം എട്ടുപേരെ നിയമിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിയുടെ മകനും ദേശാഭിമാനി മുന്‍ജീവനക്കാരനും ചേര്‍ന്നാണു കോഴനിയമനങ്ങള്‍ക്കു കരുനീക്കിയത്. ഇതിന്റെ മറവില്‍ മറിഞ്ഞതു ലക്ഷങ്ങള്‍. സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു തുടര്‍ച്ചയായി കളങ്കമേല്‍പ്പിക്കുന്ന മന്ത്രി ഇ.പി. ജയരാജനെതിരേ എല്‍.ഡി.എഫിലും സി.പി.എമ്മിലും അമര്‍ഷം പുകയുന്നു. മന്ത്രി ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മറ്റി അംഗവുമായ പി.കെ. ശ്രീമതി എം.പിയുടെ മകന് സുധീര്‍ നമ്ബ്യാരെ കെ.എസ്. ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതിനു പിന്നാലെ മറ്റു ബന്ധുനിയമനങ്ങളും പുറത്തുവന്നു. ഇ.പി. ജയരാജന്റെ ...
Read More »Home » Tag Archives: ep jayarajan-kannur-political issues-ramesh chennithala
Tag Archives: ep jayarajan-kannur-political issues-ramesh chennithala
വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനം –ജയരാജൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭക്ക് അപമാനമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജിയരാജൻ. കണ്ണൂരിലെ അക്രമങ്ങൾക്ക് പി.ജയരാജൻ പരസ്യമായി നേതൃത്വം നൽകുകയാണെന്നുള്ള ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആർ.എസ്.എസിെൻറ കാക്കി ട്രൗസറാണ്. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതാപരമാണ്. ആർ.എസ്.എസ് കൊലക്കത്തി താഴെവെച്ചാൽ മാത്രമേ കണ്ണൂരിൽ സമാധാനം സ്ഥാപിക്കാനാകൂ’-ജയരാജൻ ...
Read More »