ബംഗളൂരുവിലെ ഹൊസൂരില്‍ കള്ളനോട്ട് നിര്‍മാണകേന്ദ്രം നടത്തിവന്ന മൂന്നു മലയാളികളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് (46), കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ സ്വദേശി മുക്കൂട്ടില് ഷിഹാബ് (34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (22) എന്നിവരെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ കണ്ണിയായ പൂനൂര് പെരിങ്ങളം സ്വദേശി സാജു (46) ആണ് ആദ്യം പോലീസ് പിടിയിലാകുന്നത്. ഇവര്‍ നിര്‍മിച്ച ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കേരളത്തിലും ബംഗളൂരുവിലുമായി വിതരണം ...
Read More »