ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പങ്ക്. കലക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നേരത്തെ സസ്പെന്‍ഷനിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂനികുതി സ്വീകരിക്കാത്ത നടപടിയില്‍ മനം നൊന്താണ് ചെമ്പനോട കാവില്‍ പുരയിടത്തില്‍ തോമസ് (ജോയി) ജൂണ്‍ 21ന് വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചത്. വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്, വില്ലേജ് ഓഫീസര്‍ പി. എ. സണ്ണി എന്നിവരെ ...
Read More »