ഇടതുപക്ഷത്തിന്റയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അപചയം അരാഷ്ട്രീയത വളര്‍ത്തുവാന്‍ ഇടയാക്കിയെന്നും അത് ഫാസിസത്തിന് വളമായി എന്നും നടന് അലന്‍സിയര്‍ ലെ ലോപ്പസ്സ്. ഫാറൂഖ് കോളേജ് മാഗസിന് നോ പസറാന്‍ (അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല) പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരിക്ക് നല്കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്ന് അദേഹം അഹ്വാനം ചെയ്യ്തു. അഭിനയം എനിക്ക് ജീവനും ഉപജീവനമാര്‍ഗവുമാണ് അതുകൊണ്ട് തന്നെ തിന്മകള്ക്കെതിരെ പ്രതികരിക്കാന്‍ ഞാനത് ആയുധമാക്കുന്നു. ഇതുപോലെ യുവതയുടെ ശക്തി ...
Read More »