റിപ്പോർട്ട് കെ എസ് ആനന്ദ് കോഴിക്കോടിന്റെ മണ്ണിനെ അക്ഷരാർത്ഥത്തിൽ പുളകമണിയിച്ച കലയുടെ മാമാങ്കം. 4 ദിവസത്തെ ഇഞ്ചോടിഞ്ച് മത്സരത്തിന് ശേഷവും ഇന്റർസോൺ കിരീടം ഫറൂഖിൽ തന്നെ ഭദ്രം. 167 പോയിന്റ് നേടിയാണ് ഫാറൂഖ് കോളേജ് ഇത്തവണയും തങ്ങളുടെ കുത്തക നിലനിർത്തിയത്. 120 പോയിന്റോടെ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി രണ്ടാം സ്ഥാനവും 115 പോയിന്റോടെ തൃശൂർ കൊടകര സഹൃദയ കോളജ് മൂന്നാം സ്ഥാനത്തുമെത്തി. കലാപ്രതിഭയായി കെ.സി.വിവേകും കലാതിലകമായി ആർ.വി.അനുനന്ദയും തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് കോളജിലെ വിദ്യാർഥികളാണ് ഇരുവരും. ഇന്റർസോൺ കലോത്സവത്തിൽ പങ്കെടുത്തതിലെല്ലാം വിജയം കൈവരിച്ചാണ് കലാപ്രതിഭ പട്ടം വിവേക് ...
Read More »