എപ്പോള്‍ കുറ്റവാളിയാകുമെന്നോ രാജ്യദ്രോഹിയാകുമെന്നോ തീര്‍ത്തു പറയാനാകാത്ത ആശങ്കയുടെനിഴലിലേക്ക് നടന്നു നീങ്ങുന്നതിന്റെ ഭീതിയാണ് ഇന്ത്യയുടെ വര്‍ത്തമാനം. ഇത് എന്റെ ഇന്ത്യയല്ല എന്ന്, അക്രമോത്സുകമായ പടയോട്ടങ്ങളുടെ ചോരപുരണ്ട മണ്ണില്‍നിന്നും കൈകളുയര്ത്തിപ്പറയേണ്ടി വരുന്നതിന്റെ നിഴല്‍ച്ചിത്രങ്ങള്‍ ഒരു രാജ്യത്തിന്റെ സാംസ്കാരിക ജീവിതത്തെ നഗ്നമായി അടയാളപ്പെടുത്തുന്നു. ഭക്ഷണവും വസ്ത്രവും ഇരിപ്പും നടപ്പും ഭാഷയും രൂപവുമെല്ലാം കൊന്നൊടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള അഭിവാഞ്ഛകളുടെ ഉരകല്ലുകളായിത്തീരുന്ന ഭീതിദമായ അവസ്ഥ. ആത്മാഭിമാനവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന കൈകളെ, ആസൂത്രിതമായി അരിഞ്ഞുതള്ളുന്ന ആസുരതയുടെ വര്‍ത്തമാനം. പ്രതിരോധത്തിന്റെ പാഠങ്ങളുമായി ഒരു ജനത ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. കെട്ട കാലത്തിന്റെ ചുമരില്‍ കനല്ക്കട്ടപോലെ നേരിന്റെ വചനങ്ങള്‍ ...
Read More »