ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ ഇപ്പോള്‍ 129ാം സ്ഥാനത്താണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കാണ് ഇത്. 243 പോയന്റാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുളളത്. നേരത്തെ ഇത് 217 പോയന്റായിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തിനിടെ റാങ്കിങ്ങില്‍ ഇന്ത്യ 42 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി. 1996ലെ 94ാം റാങ്കാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിഫ റാങ്കിങ്. 2005ല്‍ 127ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ഡിസംബറിലും റാങ്കിങില്‍ സമാനമായ കുതിപ്പ് ഇന്ത്യ നടത്തിയിരുന്നു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 135ാം സ്ഥാനത്തായിരുന്നു ...
Read More »