റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പോകുന്നതിനു വിസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം ഉള്ള വിദേശികള്‍ക്കു വിസ ഇല്ലാതെ തന്നെ റഷ്യയില്‍ പ്രവേശനം ലഭിക്കും. ലോകകപ്പിനു കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യവുമായാണു നീക്കം. കളിയുള്ള ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര ചെയ്യാനും സാധിക്കും. ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റില്‍ കയറി പ്രത്യേക റജിസ്ട്രേഷന് ചെയ്യുന്നവര്‍ക്കാണു കാര്‍ഡുകള്‍ ലഭ്യമാകുക. ...
Read More »