കോഴിക്കോട് നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങള്‍ നേരിടുന്നതിനായി 150 അംഗ കമ്യൂണിറ്റി റെസ്ക്യൂ ടീം രൂപീകരിക്കും. വ്യാപാരികളുടെ സഹായത്തോടെ മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50 അംഗങ്ങള്‍ വീതമുള്ള ടീമിനെയാണ് സജ്ജമാക്കുക. കോര്പറേഷന് നേതൃത്വത്തില്‍ ടാഗോര്‍ ഹാളില്‍ വിളിച്ച വ്യാപാരികളുടെയും വിവിധ വിഭാഗങ്ങളുടെയും പ്രത്യേക യോഗത്തിലാണ് ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്. കച്ചവടക്കാര്‍, തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ അടങ്ങിയതാണ് ടീം. ഇവരുടെ പേരുകള്‍ മാര്‍ച്ച് എട്ടിന് മുമ്പ് കച്ചവടക്കാര്‍ അഗ്നിശമനാ വിഭാഗത്തിന് കൈമാറും. ഇവര്‍ക്ക് അഗ്നിശമന സേന പരിശീലനം നല്‍കും. വിവിധ ഇനം ഫയര്‍ എസ്റ്റിങ്ങ്വിഷര്‍ ...
Read More »