മിഠായിത്തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടത്തിന്റെയും കോര്‍പ്പറേഷന്റെയും തീരുമാനം. ഇന്നലെ കളക്ട്രേറേറ്റില്‍ ചേര്‍ന്ന ജില്ല ഭരണകൂടം, കോര്പ്പറേഷന്, പൊലീസ്, ഫയര്‍ഫോഴ്സ്, വ്യാപാരികള്‍ തുടങ്ങിയവരുടെ സംയുക്ത യോഗം മിഠായിത്തെരുവിലെ സുരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 25ന് മുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ നവീകരിക്കാന്‍ കളക്ടര്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇത് വ്യാപാരികള്‍ അംഗീകരിച്ചു.അല്ലാത്തപക്ഷം ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമപ്രകാനം നടപടയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 28ന് ടാഗോര്‍ ഹാളില്‍ നഗരത്തിലെ വ്യാപാരികള്‍ക്കായി ക്ലാസ് സംഘടിപ്പിക്കും. ...
Read More »