അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഭക്ഷ്യസുരക്ഷ നിയമം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ധാന്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ സമയമെടുക്കും. നവംബര്‍ പതിനാല് മുതല്‍ പദ്ധതി റേഷന്‍ കടകള്‍ വഴി നടപ്പാക്കണമെന്നാണ് നിര്‍ദേശമെങ്കിലും പരാതിപ്രളയവും വ്യാപാരികളുടെ സമരവുമാണ് നടപടിക്രമങ്ങള്‍ അവതാളത്തിലാക്കിയത്. മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡുകളുടെ സീലിങ് നടക്കാത്തതാണ് പദ്ധതി നടപ്പാക്കാനുള്ള പ്രധാന തടസ്സം. നിലവിലെ താല്‍ക്കാലിക ലിസ്റ്റ് അനുസരിച്ച് കാര്‍ഡില്‍ ‘മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടത്, അന്തിമ ലിസ്റ്റിന് വിധേയം’ എന്ന സീലാണ് പതിക്കേണ്ടിയിരുന്നത്. എന്നാല്‍, കാര്‍ഡുകള്‍ ശേഖരിച്ച് താലൂക്ക് സപൈ്ള ഓഫിസുകളില്‍ എത്തിക്കേണ്ട വ്യാപാരികള്‍ ...
Read More »