ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമാണ് കടന്നു പോയത്. ജനങ്ങൾക്ക് വ്യവസ്ഥാപിത താൽപ്പര്യങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പും അസംതൃപ്തിയും സംഘടിതമായി വിനിയോഗിക്കാനും പ്രകടിപ്പിക്കാനുമുള്ള ശക്തമായൊരിടമായി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകൾ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വരെ ചലനങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും നവമാധ്യമങ്ങൾക്കുണ്ട്. ലോകജനതയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയോപാധികളിലൊന്നായി സാമൂഹ്യമാധ്യമങ്ങളെ ഉൾക്കൊള്ളുന്ന ഇന്റർനെറ്റ് മാറിയിരിക്കുന്നു. മൂന്ന് ലക്ഷം കോടിയിലധികം ആളുകൾ ആശയവിനിമയത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ് സമത്വമെന്ന ആശയത്തിന്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ മാത്രം ...
Read More »