സംസ്ഥാനത്തുടനീളം തെരെഞ്ഞെടുക്കപ്പെട്ട 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ പബ്ലിക് ഹോട്സ്പോട്ടുകളിലൂടെ വിവിധ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് സേവനങ്ങളും മറ്റും ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. സംസ്ഥാന ഡേറ്റ സെന്ററിലുള്ള എല്ലാ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലൂടെ പരിധിരഹിതമായി ഉപയോഗിക്കാനാവും. അതുപോലെ, ഇതര ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ ദിവസേന ...
Read More »