കേരള ലിറ്ററേചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം ‘സത്യത്തിന്റെ തുറമുഖത്തിൽ ‘ ആഘോഷപൂർവ്വം ആസ്വദിച്ചതിൽ നിന്നുള്ള ചില കുറിപ്പുകൾ പങ്ക് വെക്കുന്നു. ‘തൂലിക’ വേദിയിൽ നടന്ന ‘ഭാഷയും അനുഭവവും’ മുഖാമുഖം ഞങ്ങളെ ഊർജ്ജസ്വലരാക്കി. സച്ചി മാഷുടെ ചോദ്യങ്ങളിലെ ചിന്തകളുടെ ആഴം, പെണ്ണെഴുത്തിനെക്കുറിച്ച് വിവിധ വീക്ഷണങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങൾ, സാറ ടീച്ചറുടെ മറുപടികളിലെ നേരിന്റെ ആർജ്ജവം, തീക്ഷ്ണത…. അതെല്ലാം എഴുത്തിന്റെ മാത്രമല്ല, സമകാലികജീവിതത്തിന്റെയും രാഷ്ട്രീയസമസ്യകളെ അഭിമുഖീകരിച്ചു. ഒത്തുതീർപ്പുകൾ ഒഴിവാക്കിയുള്ള സംവാദം, ആശയങ്ങളുടെ സുഗമമായ ഒഴുക്കിന് വഴി വെട്ടി. സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾ ഏകദേശം പ്രതീക്ഷിച്ചതു തന്നെ. വിരുദ്ധധ്രുവങ്ങളിൽ എന്ന് ...
Read More »