ദേശീയപാത നാലുവരിയാക്കുമ്പോള്‍ സമീപത്തുളള തന്റെ വീടിനെ മന്ത്രിയുടെ വീടെന്ന പരിഗണന നല്കി ഒഴിവാക്കേണ്ടെന്ന് ജി.സുധാകരന്. വികസനത്തിനായി തന്റെ വീട് വിട്ടുനല്‍കാന്‍ ഒരുക്കമാണെന്നും പൊതുമരാമത്ത് മന്ത്രി കൂടിയായ ജി.സുധാകരന് അധികൃതരെ അറിയിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. ആലപ്പുഴയില്‍ പറവൂരിനടുത്ത് മാതൃഭൂമിക്ക് സമീപം ദേശീയപാതയ്ക്ക് അരികിലാണ് മന്ത്രി ജി.സുധാകരന്റെ വീട്. ദേശീയപാത 66ന്റെ ചേര്‍ത്തല കഴക്കൂട്ടം നാലുവരിപ്പാത നിര്‍മ്മാണ നടപടികള്‍ സ്ഥലമെടുപ്പ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ സ്ഥലമെടുപ്പിലെ അപാകതകള്‍ പരിഹരിച്ച് നാലുവരിപ്പാത നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാനുളള ...
Read More »